കോഴഞ്ചേരി: ചികിത്സ ലഭിക്കാതെ ഗർഭസ്ഥശിശുവും യുവതിയും മരിച്ച വിഷയത്തിൽ അറസ്റ്റിലായ ഭർത്താവ് ജ്യോതിഷിനെ ഇന്നലെ കോടതിയിലെത്തിച്ച് രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
കഴിഞ്ഞ 28നാണ് ഇയാളുടെ ഭാര്യ അനിത തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ വച്ച് മരിച്ചത്. അനിതയുടെയും ജ്യോതിഷിന്റെയും പ്രണയ വിവാഹമായിരുന്നു. ഇരുവരുടെയും വീട്ടുകാർ എതിർത്തിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഗർഭിണിയായിരിക്കുമ്പോഴും അനിതയെ ജ്യോതിഷ് നിരന്തരം മർദ്ദിച്ചിരുന്നു. ഗർഭസ്ഥ ശിശു മരിച്ച വിവരം പുറത്തറിയിക്കാതിരിക്കാനും ജ്യോതിഷ് അനിതയെ ഭീഷണിപ്പെടുത്തിയതായി അനിതയുടെ വീട്ടുകാർ പറഞ്ഞു. ഗർഭം അലസിപ്പിക്കുന്നതിന് വേണ്ടി നൽകിയ മരുന്നുകളാണ് അനിതയുടെ വയറ്റിൽ അണുബാധയുണ്ടാക്കിയതെന്നാണ് ബന്ധുക്കളുടെ അരോപണം.