തിരുവല്ല: വിമാനനിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ നടപടിയിൽ കേരള പ്രവാസിജനത വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. വർദ്ധിപ്പിച്ച വിമാനനിരക്ക് പിൻവലിക്കാൻ ലോക മലയാളി സഭയും നോർക്ക റൂട്സും കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി നാടിന്റെ നട്ടെല്ലായ പ്രവാസികളെ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിക്കണമെന്നും എം.പിമാരും എം.എൽ.എ മാരും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോസ് തോമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് കെ.വി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ലോറൻസ്, ഷിബു, ജോൺസൺ, ബിജു കോശി, ബിജോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു.