കോന്നി: പയ്യനാമൺ ചന്തയിലെ പലചരക്ക് കടയിൽ മോഷണം. ചന്തയിലെ ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപത്തുള്ള മുല്ലശേരിൽ സ്റ്റോഴ്സിലാണ് ഇന്നലെ ഉച്ചയ്ക്ക് മോഷണം നടന്നത്. പയ്യനാമൺ മുല്ലശേരിൽ വിപിൻ നിവാസിൽ ടി. മോഹൻകുമാറിന്റേതാണ് കട. മോഹൻകുമാർ ഉച്ചയ്ക്ക് ഷട്ടർ താഴ്ത്തിയശേഷം കടപൂട്ടാതെ വീട്ടിലേക്ക് പോയി തിരികെ എത്തിയപ്പോഴാണ് മേശയിൽ സൂക്ഷിച്ചിരുന്ന 5000 രൂപ നഷ്ടപ്പെട്ടതായി മനസിലായത്. കോന്നി പൊലീസിൽ പരാതി നൽകി.