തിരുവല്ല ബിലീവേഴ്‌സ് കമ്പാഷനേറ്റ് ക്ലിനിക്ക് ഫോർ പാർക്കിൻസൺസ് ആന്റ് മൂവ്‌മെന്റ് ഡിസോർഡേഴ്‌സിന്റെ ഉദ്ഘാടനം ബംഗളുരു നിംഹാൻസിലെ ( നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് ) ന്യൂറോളജി വിഭാഗം മേധാവി ഡോ. പ്രമോദ് കുമാർ പാൽ നിർവഹിച്ചു. ആശുപത്രി അസോസോസിയേറ്റ് ഡയറക്ടറും ബിലീവേഴ്‌സ് ഇന്റർനാഷണൽ ഹാർട്ട് സെന്റർ വിഭാഗം മേധാവിയും പീഡിയാട്രിക്ക് കാർഡിയോതൊറാസിക്ക് സർജനുമായ ഡോ. ജോൺ വല്യത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.സാമുവൽ ചിത്തരഞ്ജൻ, ഡോ. റോജിൻ ഏബ്രഹാം, ഡോ. സുജിൻ കോശി, ഡോ.റോഷിൻ മേരി വർക്കി, റവ. ഫാ. തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ഫോൺ- 9400029466