അടൂർ: സാഹിത്യകാരനും കവിയുമായിരുന്ന പറക്കോട് എൻ.ആർ കുറുപ്പിന്റെ പത്താം ചരമവാർഷികം ഇളമണ്ണൂരിൽ ആചരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലൻനായർ കാഷ് അവാർഡുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. തേരകത്ത് മണി, ഏഴംകുളം മോഹൻകുമാർ, അഡ്വ.ഡി. ഭാനുദേവൻ, സേതുകുമാർ, ജെ.വേണുഗോപാലപിള്ള, പി.ജി.കൃഷ്ണകുമാർ, രവീന്ദ്രൻനായർ, രഘുകുമാർ, മുകേഷ്, സി.ആർ. രഘുകുമാർ, ടി.ആർ. രാജശ്രീ, സുനിത എന്നിവർ സംസാരിച്ചു