തിരുവല്ല: ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം നടത്തിയ സജി ചെറിയാനെതിരെ ലഭിച്ച പരാതികളിലെ അന്വേഷണ ചുമതല തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന് . സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി, കീഴ്വായ്പൂര് പൊലീസ് എന്നിവർക്ക് ലഭിച്ച പരാതികളാണ് പ്രാഥമികാന്വേഷണത്തിനായി കൈമാറിയത്. സംഭവത്തെക്കുറിച്ച് പൊലീസ് ഉന്നത നിയമോപദേശം തേടിയിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികളെന്നും ഡിവൈ.എസ്.പി പറഞ്ഞു.