കോന്നി: എസ്.എൻ.ഡി.പി യോഗം 4024 നമ്പർ തേക്കുതോട് സെൻട്രൽ ശാഖയിലെ വാർഷിക പൊതുയോഗം 10 ന് നടക്കും. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിലർ കെ.എസ്.സുരേശൻ, ശാഖ പ്രസിഡന്റ് എൻ.ജയപ്രകാശ്, സെക്രട്ടറി കെ.ആർ. രമണൻ എന്നിവർ പ്രസംഗിക്കും.