അടൂർ : ഏറത്ത് കൃഷിഭവനിൽ നിന്ന് സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ പക്ഷപാതം കാട്ടുന്നതായി ആരോപിച്ച് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ പ്രസന്നൻ അദ്ധ്യക്ഷതവഹിച്ചു. ഏരിയ പ്രസിഡന്റ് അഡ്വ ജനാർദനക്കുറുപ്പ് , ടി.ഡി .സജി, കെ.മോഹനൻ, അനീഷ് രാജ്, വിജയൻ, ശിവശങ്കരപിള്ള, ബാബു ചന്ദ്രൻ, ചാർലി, ജെ ശൈലേന്ദ്രനാഥ്, അനി ജോർജ്, സുജിത്ത് എന്നിവർ പ്രസംഗിച്ചു.