forest
റാന്നി ഫോറസ്റ്റ് ഡിവിഷൻ നേതൃത്വത്തിൽ അങ്ങാടി എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വന മഹോത്സവം സമാപന സമ്മേളനത്തിന്റെ ഭാഗമായ ചെങ്കുറിഞ്ഞി തൈകളുടെ വിതരണം സ്കൂൾ പ്രിൻസിപ്പാൾ സിബിച്ചന് നൽകി മുൻ എം.എൽ.എ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

റാന്നി : വനം വകുപ്പ് റാന്നി ഡിവിഷന്റെ നേതൃത്വത്തിലുള്ള വന മഹോത്സവ പരിപാടികൾ സമാപിച്ചു. വലിയകാവ് വന സംരക്ഷണ സമിതിയുടെ സഹകരണത്തോടെ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം മുൻ എം.എൽ.എ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ചെങ്കുറിഞ്ഞി വൃക്ഷ സംരക്ഷണം ലക്ഷ്യമാക്കിയാണ് ഈ വർഷം സംസ്ഥാന വനം വകുപ്പ് വന മഹോത്സവം സംഘടിപ്പിച്ചത്. സ്കൂൾ അങ്കണത്തിൽ നടുന്നതിനായി എത്തിച്ച ചെങ്കുറിഞ്ഞി തൈകൾ രാജു എബ്രഹാം പ്രിൻസിപ്പൽ സിബിച്ചന് കൈമാറി. സ്കൂളിലെ സ്റ്റുഡന്റ്സ് ഫോറസ്ട്രി ക്ളബിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി നിർവഹിച്ചു. റാന്നി ഡി എഫ്.ഒ. പി.കെ.ജയകുമാർ ശർമ്മ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്റ് പി.എസ്.സതീഷ് കുമാർ , റേഞ്ച് ഓഫീസർ മനോജ്, വന സംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ് കാവുംമണ്ണിൽ .ഇ.ടി. കുഞ്ഞുമോൻ , തുളസി തങ്കപ്പൻ ,ഉഷ പ്രകാശൻ ,വിദ്യ കുമാരി എന്നിവർ പ്രസംഗിച്ചു.