തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലി 28ന് പുലർച്ചെ 4 മുതൽ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ മണിമലയാറിന്റെ തീരത്ത് നടക്കും. ചിങ്ങവനം ഷാജി ശാന്തി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ബലിയർപ്പിക്കാൻ എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. തിലഹവനം, പിതൃബലി, പിതൃപൂജ തുടങ്ങിയ പ്രത്യേക പൂജകൾ ഉണ്ടായിരിക്കുമെന്ന് യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അറിയിച്ചു.