അടൂർ : പഴകുളം പുന്തല വീട്ടിൽ ദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ ഷാഡാധാര പ്രതിഷ്ഠ നടന്നു. തന്ത്രി താഴമൺ മഠം കണ്‌ഠരര് രാജീവർക്കുവേണ്ടി നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ആറന്മുള വാസ്തുവിദ്യ ഗുരുകുലം സ്ഥപതി എ.വി ശിവൻ, ശില്പി സദാശിവൻ ആചാരി, ക്ഷേത്ര മേൽശാന്തി രതീഷ് നമ്പൂതിരി, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ആർ. സുരേഷ്, ജെ. മനോഹരൻ പിള്ള, ബിനോയ്‌ വിജയൻ, ജി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.