പള്ളിക്കൽ: പള്ളിക്കൽ പി.യു.എസ്.പി.എം ഹൈസ്കൂളിൽ കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫോറസ്ട്രി ക്ലബിന്റെ ഉദ്ഘാടനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വന മഹോത്സവം -20 22 ന്റെ ഭാഗമായാണ് ഫോറസ്ട്രി ക്ലബിന്റെ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ പ്രഥമ അദ്ധ്യാപിക രമാമണിയമ്മ, അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ എ.എസ് അശോകൻ മുഖ്യ അതിഥിയായി. സ്കൂൾ ഫോസ്ടി ക്ലബ് കോ - ഓർഡിനേറ്റർ എച്ച് സനൂപ്, അഖിൽ കുമാർ ,രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.