തിരുവല്ലാ ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ദർശനം നടത്തിയ കേന്ദ്ര കൃഷിവകുപ്പു സഹമന്ത്രി ശോഭ കരന്തലജെ ദേവഹരിതം പദ്ധതിയുടെ ഭാഗമായി ഗണപതിനടയുടെ മുന്നിൽ തെങ്ങിൻ തൈ നട്ടു. തെങ്ങിന് വിഷ്ണു എന്ന് നാമകരണവും നടത്തി. ശ്രീവല്ലഭേശ്വര അന്നദാന സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രവളപ്പിൽ പരിപാലിക്കുന്ന തുളസി-പൂജാപുഷ്പ- കദളിവാഴ-ഫലവൃക്ഷത്തോട്ടങ്ങളും അഡ്ഹോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നിർമ്മാണ-നവീകരണപ്രവർത്തനങ്ങളും സന്ദർശിച്ചു. തുടർന്ന് ക്ഷേത്രദർശനം നടത്തി. മുൻസിപ്പൽ കൗൺസിലർമാരായ ഗംഗാ രാധാകൃഷ്ണൻ, മിനി പ്രസാദ്, തിരുവിതാംകൂർ ദേവസ്വംബോർഡ് തിരുവല്ല അസി.കമ്മിഷണർ കെ.ആർ.ശ്രീലത, ശ്രീവല്ലഭക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ, ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, അംഗങ്ങളായ പി.എം.നന്ദകുമാർ, കെ.എ.സന്തോഷ് കുമാർ, ശ്രീവല്ലഭേശ്വര അന്നദാനസമിതി വൈസ് പ്രസിഡന്റ് രാജമ്മ രാഘവൻനായർ, ദേവസ്വംബോർഡ് വേദാന്തമതപാഠശാല കോർഡിനേറ്റർ പ്രമോദ് തിരുവല്ല, ശ്രീവല്ലഭേശ്വര മതപാഠശാലാദ്ധ്യാപകൻ മോഹനകുമാർ, വികസന സമിതിയംഗങ്ങളായ അഡ്വ.അരുൺ പ്രകാശ്, അശോക് കുമാർ, എ.കെ.സദാനന്ദൻ, ക്ഷേത്ര ജീവനക്കാരായ എസ്.ശാന്ത്, ആർ.ശ്രീകുമാർ, സുഭാഷ് എന്നിവർ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.