പന്തളം: എവറസ്റ്റ് കൊടുമുടി കിഴടക്കിയ ഷെയ്ഖ് ഹസൻ ഖാനെയും 23-ാം വാർഡ് കൗൺസിലർ സൂര്യ എസ്. നായരെയും പൂഴിക്കാട് ചിറമുടി വടക്ക് കൈരളി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസിഡന്റ് ജോർജുകുട്ടി, സെക്രട്ടറി എം. സി. ജോസ്, ജോയിന്റ് സെക്രട്ടറി ജി. ശിവരാമൻ നായർ, ട്രഷറർ സാം ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്റായി മൻസൂറിനെയും സെക്രട്ടറിയായി ബിജു കെ. യെയും തിരഞ്ഞെടുത്തു.