ഇലന്തൂർ: വാര്യാപുരം വൈ.എം.എ ലൈബ്രറിയുടെ വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഇലന്തൂർ പഞ്ചായത്തിൽ മുഴുവൻ എ പ്ളസ് നേടിയ വിദ്യാർത്ഥികളെയും മറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവാർഡ് നൽകി ആദരിക്കും. അപേക്ഷകൾ 15നകം ലഭിക്കണം. ഫോൺ 9447480045