karshaka-sabha
മുളക്കുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയോടനുബന്ധിച്ച് നടീൽ വസ്തുക്കളുടെ വിതരണം മുളക്കുഴ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എൻ. പത്മാകരൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: മുളക്കുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന കർഷക സഭയും ഞാറ്റുവേല ചന്തയും വിള ഇൻഷുറൻസ് വാരാചരണവും നടീൽ വസ്തുക്കളുടെ വിതരണവും മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാമോഹൻ, അംഗങ്ങളായ സനീഷ് പി.എം, അനു ടി. ബിനുകുമാർ, കൃഷി ഓഫീസർ ആര്യനാഥ് എന്നിവർ പങ്കെടുത്തു.