ചെങ്ങന്നൂർ: സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്ന് വിവിധ പദ്ധതികളിലായി 14 കോടി രൂപ വായ്പ വിതരണം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് ഡി.വിജയകുമാർ അറിയിച്ചു. കാർഷിക, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ, വ്യവസായം ഭവന നിർമ്മാണം, പുനരുദ്ധാരണം, വാഹനങ്ങൾ വാങ്ങൽ തുടങ്ങി ദീർഘകാല പദ്ധതികൾക്കാണ് വായ്പ നൽകുന്നത്. 7 ശതമാനം മുതലാണ് പലിശ നിരക്ക്.ഫോൺ 9995077072, 04792452809