
കോഴഞ്ചേരി: കേന്ദ്രമന്ത്രി ശോഭ കരന്തലജേ പുല്ലാട് തെള്ളിയൂരിലെ കൃഷിവിജ്ഞാന കേന്ദ്രം സന്ദർശിച്ചു. കാർഷിക സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തു. വിവിധ വിത്തുകളും വളങ്ങളും അടങ്ങിയ സഞ്ജീവിനി കിറ്റ് വിതരണം ചെയ്തു. കേന്ദ്രത്തിൽ സംഘടിപ്പിച്ച കൃഷി ഉത്പന്നങ്ങളുടെ പ്രദർശനത്തിലും മന്ത്രി പങ്കെടുത്തു.
സംസ്ഥാന സർക്കാർ ഡിസ്ട്രിക്ട് അഗ്രികൾച്ചറൽ പ്രോജക്ട് നൽകാത്തതിനാലാണ് ജില്ലയിലെ കർഷകർക്ക് കൃഷിക്ക് ബുദ്ധിമുട്ട് നേരിടുന്നതെന്ന് മന്ത്രി പറഞ്ഞു. ബി.ജെ.പി കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി.ആർ നായർ, ജില്ലാ പ്രസിഡന്റ് വി.എ സൂരജ് എന്നിവർ പങ്കെടുത്തു.