പ്രമാടം : വട്ടക്കുളഞ്ഞി പൗരാവലി സമൂഹമാദ്ധ്യമ കൂട്ടായ്മയും കോന്നി, പത്തനംതിട്ട മേഖലകളിലെ ജനമൈത്രി പൊലീസും ചേർന്ന് വട്ടക്കുളഞ്ഞി കവലയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. മല്ലശേരിമുക്ക് - പൂങ്കാവ് , വട്ടക്കുളഞ്ഞി സെന്റ് തോമസ് നഗർ റോഡ്, വലഞ്ചുഴി റോഡിന്റെ തുടക്കം എന്നിവിടങ്ങളിൽ വലയം ചെയ്താണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നാടിന്റെയും ജനങ്ങളുടെയും സുരക്ഷ മുൻനിറുത്തിയാണ് കാമറകൾ സ്ഥാപിച്ചതെന്ന് സമൂഹമാദ്ധ്യമ കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു.