ചെങ്ങന്നൂർ: ബി.ആർ.സിയുടെയും പുലിയൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെയും നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. എസ്.എസ്.കെ ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ജി.കൃഷ്ണകുമാർ സ്‌കൂൾ മുറ്റത്ത് മാംഗോസ്റ്റിൻ തൈ നട്ടു. സ്‌കൂൾ ഇൻ ചാർജ് അജിത.ആർ, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ വി.ഹരിഗോവിന്ദ്, ബി.ആർ.സി ട്രെയിനർമാരായ പ്രവീൺ വി.നായർ, ബൈജു.കെ തുടങ്ങിയവർ പങ്കെടുത്തു.