ഇടത്തിട്ട : മഹാകവി കുമാരനാശാൻ രചിച്ച ചണ്ഡാലഭിഷുകിയുടെ നൂറാം വാർഷികം ഇടത്തിട്ട വിദ്യാസാഗർ വായനശാലയിൽ ആഘോഷിച്ചു. ചർച്ച ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.സതികുമാരി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എസ്.കമലാസനൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.അഞ്ചൽ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.