1
കേന്ദ്ര മന്ത്രി ശോഭ കരന്തലജെ മണ്ണടിയിൽ പുഷ്പാർച്ചന നടത്തുന്നു.

അടൂർ: മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തിലെത്തിയ കേന്ദ്ര-കൃഷി സഹമന്ത്രി ശോഭ കരന്തലാജെക്ക് സ്വീകരണം നൽകി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് മണ്ണടിയിൽ എത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെ മണ്ണടിയിലെത്തിയ ശോഭ കരന്തലാജെയെ ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. വേലുത്തമ്പി ദളവയുടെ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി. മ്യൂസിയം ജീവനക്കാർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മ്യൂസിയവുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങൾ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അ ഡ്വ. പി.സുധീർ , സി.കൃഷ്ണകുമാർ , സെക്രട്ടറി രാജി പ്രസാദ്, ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് , ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ , വൈസ് പ്രസിഡന്റ് മാരായ കെ.ബിനുമോൻ , അജിത്ത് പുല്ലാട്, സെക്രട്ടറി കെ.വി പ്രഭ, എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ , ബി .ജെ.പി അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി , വൈസ് പ്രസിഡന്റുമാരായ അജി വിശ്വനാഥ്, പൃഷ് പ്പവല്ലി, ഷീജ സുനിൽ,ജനറൽ സെക്രട്ടറി സജി മഹർഷികാവ്, സെക്രട്ടറി അനിൽ ചെന്താമരവിള ,ട്രഷറർ വേണുഗോപാൽ , ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് വിനോദ് വാസുദേവൻ , യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനന്തു പി.കുറുപ്പ് ,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീലേഖ ഹരികുമാർ , മുൻസിപ്പൽ പ്രസിഡന്റ് ഗോപൻ മിത്ര പുരം,ഏരിയ പ്രസിഡന്റുമാരായ രാജൻ പുതുമന അനിൽ മാവിള, സതീഷ് കടമ്പനാട് ഹരികുമാർ പറക്കോട് ജയൻ പന്നി വിഴ എന്നാവർ നേതൃത്വം നൽകി.