കോന്നി :ചിറയ്ക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ശനിയാഴ്ച്ച നടക്കും. പുലർച്ചെ 5.30 ന് നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. രാവിലെ നടക്കുന്ന പ്രത്യേക പൂജകളെ തുടർന്ന് കലശപൂജ നടക്കും. രാവിലെ ഒമ്പത് മുതൽ ക്ഷേത്രത്തിൽ അന്നദാനവും ഉണ്ടാവും. ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങുകളിൽ ക്ഷേത്രം മേൽശാന്തി മനോജ് കുമാരൻ പോറ്റി സഹകാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിൽ അന്നേ ദിവസം വിശേഷാൽ പൂജകളും , നീരാഞ്ജന വഴിപാടുകളും ഉണ്ടാകുമെന്ന് സെക്രട്ടറി തങ്കപ്പൻ നായർ അറിയിച്ചു.