അങ്ങാടിക്കൽ : സപ്തതി വർഷം പിന്നിടുന്ന കൊടുമൺ അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ് എസിനുവേണ്ടി പൂർവ വിദ്യാർത്ഥികളായ അൻസ ജിൻസ് നിർമ്മിച്ച് ശരത് ഏഴംകുളം ഗാനരചനയും സംവിധാനവും നിർവഹിച്ച് മേഘ രമേശ് ആലപിച്ച ഓർമയിലെ ആത്മവിദ്യാലയം പ്രശസ്ത കർണാടക സംഗീതജ്ഞൻ അടൂർ പി.സുദർശനൻ സ്കൂളിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ രാജൻ ഡി.ബോസ് അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ സംഗമം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. കൊടുമൺ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.പ്രകാശ്, പി.ടി.എ പ്രസിഡന്റ് കെ.കെ അശോക് കുമാർ, എം.എൻ പ്രകാശ്,ദയ രാജ്, അജിത ദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.