അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 3167-ാം നമ്പർ അടൂർ ടൗൺ ശാഖായോഗം അടൂർ മരിയ ഹോസ്പിറ്റൽ, കാരുണ്യാ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ 10 ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ സൗജന്യ മെഡിക്കൽക്യാമ്പ് കരുവാറ്റയിലെ ശാഖായോഗം മന്ദിരത്തിൽ നടത്തും. തിമിരരോഗ നിർണയം നടത്തി തിരഞ്ഞെടുക്കുന്നവർക്ക് ജില്ലാ അന്ധതാ നിവാരണ സമിതിയുടെ സഹായത്തോടെ സൗജന്യ ശസ്ത്രക്രിയ ചെയ്തുകൊടുക്കും.

കൊവിഡാനന്തര ചികിത്സയുടെ ഭാഗമായി അടൂർ ഗവ.ആശുപത്രിയിലെ നെഞ്ചുരോഗ,ശ്വാസകോശ രോഗ വിദഗ്ദ്ധ ഡോ. ജോളിയും മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കും. മഴക്കാല രോഗങ്ങൾ അധികരിച്ചിരിക്കുന്നത് കണക്കിലെടുത്ത് ഇൗ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ശാഖാപ്രസിഡന്റ് അടൂർ ശശാങ്കനും സെക്രട്ടറി കെ. ജി. വാസുദേവനും അഭ്യർത്ഥിച്ചു. .