photo
എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചും ധർണ്ണയും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ.അരുൺ ഉദ്‌ഘാടനം ചെയ്യുന്നു

ആലപ്പുഴ : കലാലയങ്ങളിൽ സംഘടനാസ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമ നിർമ്മാണം നടത്തുക, 2020ലെ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, സംസ്ഥാന വിദ്യാഭ്യാസ നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന മുദ്രാവാക്യമുയർത്തി എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ.അരുൺ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ യു.അമൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അസ്‌ലം ഷാ ,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, ആദർശ് തുളസീധരൻ, എം.കണ്ണൻ, ആർ.സന്ദീപ്, വി.എൻ.അൽത്താഫ് എന്നിവർ സംസാരിച്ചു.