റാന്നി: പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കരികുളം കക്കുടുമൺ പുതുപ്പറമ്പിൽ പി.ടി. ഉമ്മൻ (75) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഒരാൾ ഉപാസന കടവിനു സമീപം നദിയിൽ ഒഴുകുന്നത് ചിലർ കണ്ടിരുന്നു. ചെരുപ്പ് ഉയർത്തിപ്പിടിച്ച ഇയാൾ കരയിലേക്കു കയറാൻ പലവട്ടം ശ്രമിച്ചെങ്കിലും നദിയിലെ കുത്തൊഴുക്കു മൂലം വിജയിച്ചില്ല. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ഒഴുക്ക് തടസമായി. കാട്ടൂർ കത്തോലിക്കാ പള്ളിക്കടവിനു സമീപം വച്ച് കരയ്ക്കെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാവിലെ ഇയാൾ ഓട്ടോ റിക്ഷയിൽ ഇട്ടിയപ്പാറയിലേക്കു പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു ഭാര്യ. പരേതയായ ഏലിയാമ്മ .മക്കൾ. മിനി, റോയി, റോജി. മരുമക്കൾ. ജോസ് , സുജ, അനു