കോന്നി: വകയാർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണങ്ങളുടെ വിതരണവും, ഡിഗ്രി പരീക്ഷയിൽ മഹാത്മാഗാന്ധി സർവകാലശാലയിൽ റാങ്ക് നേടിയ വിദ്യാർഥിയെ ആദരിക്കലും ഞയറാഴ്ച 3 : 30 ന് ലൈബ്രറി ഹാളിൽ നടക്കും. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് പി.ജി. ആനന്ദൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ.പേരൂർ സുനിൽ,പി.ആർ. സുധാകരൻ, എം.ഗിരീശൻ നായർ, ആർ.പ്രദോഷ്കുമാർ, അഡ്വ.തോമസ് ജോർജ്, എസ്.സജി എന്നിവർ സംസാരിക്കും.