തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 3653 കുമാരനാശാൻ മെമ്മോറിയൽ പടിഞ്ഞാറ്റോതറ ശാഖാ കമ്മിറ്റിയുടെയും പോഷകസംഘടനകളുടെയും ആഭിമുഖ്യത്തിൽ കുറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്ത ശാഖാ സെക്രട്ടറി അഡ്വ.വി.എസ്. അനീഷിന് അനുമോദിക്കാനുള്ള സമ്മേളനം നാളെ വൈകിട്ട് മൂന്നിന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തും.ശാഖാ സെക്രട്ടറി അഡ്വ.വി.എസ്.അനീഷ് അനുമോദനം ഏറ്റുവാങ്ങും.ശാഖാ പ്രസിഡന്റ് അപ്പുക്കുട്ടൻ പി.ടി,യൂണിയൻ കൗൺസിലർമാരായ സരസൻ ഓതറ,മനോജ് ഗോപാൽ, ശാഖാ വൈസ് പ്രസിഡന്റ് എം.ജി.രാജൻ,എൻ.ബി.ജയപാലൻ, വാസുദേവൻ കെ,രാജേഷ് എസ്, രേണുക പ്രതീഷ്, സതി ഷാജി, അക്ഷയകാന്ത്, ആദർശ് ബാഹുലേയൻ എന്നിവർ പ്രസംഗിക്കും.