അടൂർ : അടൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക്തല വായനപക്ഷാചരണവും ഐ.വി ദാസ് അനുസ്മരണവും പള്ളിക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീല കുഞ്ഞമ്മക്കുറുപ്പ് ഉദ്ഘാടനംചെയ്തു ഗ്രാമപഞ്ചായത്ത്‌ മെമ്പർ സാജിത റഷീദ് അദ്ധ്യക്ഷത വഹിച്ചു.സ്വരാജ് ഗ്രന്ഥശാല പ്രസിഡന്റ്‌ എസ്. മീരാസാഹിബ് ആമുഖപ്രഭാഷണംനടത്തി.കവിയും താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമായ വിനോദ് മുളമ്പുഴ ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് പഴകുളം ആന്റണി, ഹരിപ്രസാദ്, മുണ്ടപ്പള്ളി തോമസ്, ജി. കൃഷ്ണകുമാർ, കെ. ജി. ജഗദീശൻ, ഷൈജു വലിയ വിളയിൽ, മിനിമോൾ തങ്കച്ചൻ, ആർ. സുരേഷ്, എ. ഇക്ബാൽ, പി ബി. ഹരിപ്രിയ, വിദ്യ വി.എസ് എന്നിവർ പ്രസംഗിച്ചു.