അടൂർ : വായന പക്ഷാചരണത്തിന്റെ ഭാഗമായി പന്നിവിഴ സന്തോഷ് വായനശാല ആനന്ദപ്പള്ളി ഗവ.എൽ പി സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി . കുട്ടികൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായം രേഖപ്പെടുത്തി നിക്ഷേപിക്കുന്നതിന് എഴുത്തുപെട്ടിയും സ്കൂളിൽ സ്ഥാപിച്ചു . വായനശാല പ്രസിഡന്റ് വി.എൻ.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സ്കൂൾ പൂർവവിദ്യാർത്ഥിയും റിട്ട.മൃഗസംരക്ഷണവകുപ്പ് ഡപ്യൂട്ടി ഡയറക്ടറുമായ ഡോ. പി.സി യോഹന്നാൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ ഹെഡ്മിസ്ട്രസ് സമീമ.എ , വർഗീസ് ദാനിയേൽ, എ.രാമചന്ദ്രൻ, വി.എസ്. ദാനിയേൽ , വി.കെ. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു