കോന്നി: ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മെറിറ്റ് ഫെസ്റ്റ് ഇന്ന് കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കെ.യു.ജനീഷ് കുമാർ എം.എൽ.എ അനുമോദിക്കും. കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ ഡോ. ടി പി സേതുമാധവൻ ക്ലാസ് നയിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446115081,9447702699, 9447410087 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ, സെക്രട്ടറി കെ എസ് ശശികുമാർ എന്നിവർ അറിയിച്ചു.