
തിരുവല്ല: ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് പ്രേരിപ്പിച്ചെന്ന വകുപ്പുകൂടി ചേർക്കാൻ അപേക്ഷ നൽകുമെന്ന് പ്രസംഗത്തിനെതിരെ പരാതി നൽകിയ അഡ്വ. ബൈജു നോയൽ പറഞ്ഞു. ഇന്നലെ തിരുവല്ല കോടതിയിൽ ഹാജരായ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്ലപ്പള്ളിയിൽ നടന്ന യോഗത്തിൽ റാന്നി എം.എൽ.എ പ്രമോദ് നാരായൺ നടത്തിയ പ്രസംഗം കൂടി പൊലീസ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.