ഇളമണ്ണൂർ : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കളിൽ സാങ്കേതിക കാരണങ്ങളാൽ ലൈഫ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാൻ സാധിക്കാത്തവരും പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെങ്കിലും ഇതുവരെ മസ്റ്ററിംഗ് പൂർത്തീകരിച്ചിട്ടില്ലാത്ത കിടപ്പരോഗികളായവർക്കും ലൈഫ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുവാനുള്ള അവസരം ജൂലായ് 11 വരെയുണ്ട്. ഇത്തരത്തിൽ മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്ത പെൻഷൻ ഗുണഭോക്താക്കൾ മാത്രം ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കോപ്പി എന്നിവ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിക്കണം.