ചെങ്ങന്നൂർ: ഓയിസ്‌ക ഇന്റർനാഷണൽ ചെങ്ങന്നൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാന്തുക ഗവൺമെന്റ് യുപി സ്‌കൂളിൽ ബഷീർ അനുസ്മരണവും ലൗ ഗ്രീൻ ക്ലബിന്റെ ഉദ്ഘാടനവും നടത്തി. ബഷീർ കൃതികളിലെ പാരിസ്ഥിതിക ദർശനം എന്ന വിഷയത്തെ ആസ്പദമാക്കി ഓയിസ്‌ക ചെങ്ങന്നൂർ ചാപ്റ്റർ പ്രസിഡന്റ് ഡോ.ആർ.അഭിലാഷ് വിദ്യാർത്ഥികളോട് സംസാരിച്ചു.സ്‌കൂൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ഓയിസ്‌ക ഇന്റർനാഷണൽ നടപ്പാക്കുന്ന ലൗ ഗ്രീൻ ക്ലബിന്റെ ഉദ്ഘാടനം സ്‌കൂൾ ഹെഡ്മിസ്ട്രസ് ലത ജി.നിർവഹിച്ചു. ചന്ദനം, താന്നി എന്നീ മരങ്ങളുടെ തൈകളും പച്ചക്കറി വിത്തുകളും വിദ്യാർത്ഥികൾക്ക് നൽകി. പരിപാടിയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാരംഗം കോർഡിനേറ്റർ ശുഭാകുമാരി സംസാരിച്ചു.