പത്തനംതിട്ട : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോൾ മീഡിയം എന്റെർപ്രൈസിന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. 15 ദിവസത്തെ സൗജന്യ പരിശീലനം 20 മുതൽ ഓഗസ്റ്റ് ആറ് വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് നടക്കുന്നത്. ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ തുടങ്ങിയ ക്ലാസുകളും ഉണ്ടായിരിക്കും. താത്പര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് 15ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ : 0484 2532890, 2550322, 9605542061.