
പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കോഴഞ്ചേരി കീഴുകരയിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ഗവ. മഹിളാമന്ദിരത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ വിദ്യാഭ്യാസ യോഗ്യതയും ജനന തീയതിയും തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 19ന് രാവിലെ 11 ന് കോഴഞ്ചേരി കീഴുകരയിലെ ഗവ. മഹിളാ മന്ദിരത്തിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കണം. പ്രായം 45 കവിയാൻ പാടില്ല. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം. ഫോൺ : 0468 2310057, 0468 2960996.