
പത്തനംതിട്ട : വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ സമ്മാനദാനം നിർവഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.സി.എസ്.നന്ദിനി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ, വി.ആർ. ഷൈലാഭായി, ആർ. ദീപ തുടങ്ങിയവർ പങ്കെടുത്തു.