h

പത്തനംതിട്ട: സാമൂഹ്യ പ്രവർത്തകനായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധനർക്ക് നൽകുന്ന ഇരുപത്തിരണ്ടാം ഘട്ട ഭക്ഷ്യധാന്യ, ബക്രീദ് കിറ്റ് വിതരണം ഇന്ന് രാവിലെ 10 മുതൽ കുമ്പഴ അലങ്കാർ ടൂറിസ്റ്റ് ഹോമിൽ നടക്കും. അലങ്കാർ അഷറഫ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തും