കടമ്പനാട്: ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ സംരക്ഷണ സമിതി കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു. മണ്ഡലം പ്രസിഡന്റ് റെജി മാമ്മൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ബിജിലി ജോസഫ്, എം.ആർ ജയപ്രസാദ്, ജോസ് തോമസ്, വിമല മധു, ഷാബു ജോൺ, ഷിബു ബേബി, പ്രസന്നകുമാർ, സാറാമ്മ ചെറിയാൻ, രവീന്ദ്രൻ പിള്ള, എൻ.ബാലകൃഷ്ണൻ, ജോൺ സി. സാമുവേൽ , ജെറിൻ ജേക്കബ്, ബൈജു മാത്യു, സാബു ജോർജ് , ജിതിൻ ജെയിംസ് . പാപ്പച്ചൻ ജി, ഷീജ മുരളീധരൻ, വത്സമ്മ രാജു, ലില്ലി രാജു, രാധാ മോൾ, തുഷാര തുടങ്ങിയവർ പ്രസംഗിച്ചു.