
പത്തനംതിട്ട : വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ 11ന് രാവിലെ 10ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 10 കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.
മല്ലപ്പള്ളിയിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ.പി.ജെ കുര്യൻ, പത്തനംതിട്ടയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ആറൻമുളയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, കോന്നിയിൽ അഡ്വ.കെ.ശിവദാസൻ നായർ, റാന്നിയിൽ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, തണ്ണിത്തോട്ടിൽ ബാബു ജോർജ്ജ്, തിരുവല്ലയിൽ കെ.പി.സി.സി നിർവ്വാഹക സമിതിയംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, അടൂരിൽ അഡ്വ.എൻ.ഷൈലാജ്, എഴുമറ്റൂരിൽ റിങ്കു ചെറിയാൻ, പന്തളത്ത് അനീഷ് വരിക്കണ്ണാമല തുടങ്ങിയവർ ധർണ ഉദ്ഘാടനം ചെയ്യും.