മല്ലപ്പള്ളി: സമൂഹത്തിൽ ഭൂരഹിതരും ഭവനരഹിതരുമായ 21 പേർക്ക് മാർത്തോമാ സഭ അംഗം സൗജന്യമായി നൽകിയ സ്ഥലത്ത് മാർത്തോമാ സഭയുടെ ആയിരൂർ ജെ.എം.എം.എ ഹോലിസ്റ്റിക് സെന്ററിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹവീട് പദ്ധതിയുടെ ശിലാസ്ഥാപനം ഡോ. തിയോഡോഷ്യസ്സ് മാർത്തോമാ മെത്രാപ്പോളിത നിർവഹിച്ചു. സെന്റർ ചെയർമാൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, മുൻ എം.എൽ.എ രാജു ഏബ്രഹാം , സഭ സെക്രട്ടറി റവ.സി വി.സൈമൺ, സഭ ട്രസ്റ്റി രാജൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.