പന്തളം:പന്തളത്തെ കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് യന്ത്ര സാമഗ്രികളും കാർഷിക ഗവേഷണ കേന്ദ്രവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശോഭ കാരന്തലേജയ്ക്ക് ബി.ജെ.പി മുൻസിപ്പൽ പ്രസിഡന്റ് കൊട്ടേത്ത് വി. ഹരികുമാറിന്റെ നേതൃത്വത്തിൽ നിവേദനം നൽകി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്ര
ൻ, ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പന്തളം ഏരിയ പ്രസിഡന്റ് സൂര്യ എസ് നായർ, ഏരിയ വൈസ് പ്രസിഡന്റ് മഞ്ജുഷ സുമേഷ് എന്നിവർ ചേർന്ന് നിവേദനം കൈമാറി. ജില്ലാ സെക്രട്ടറി കെ. വി. പ്രഭ, മഹിളാമോർച്ച ജില്ലാ സെക്രട്ടറി ശ്രീലേഖ, മണ്ഡലം വൈസ് പ്രസിഡന്റ് ഇന്ദു സി.നായർ, മണ്ഡലം ജനറൽ സെക്രട്ടറി മാരായ ഗിരീഷ് കുമാർ, സുജ വർഗീസ്, മുൻസിപ്പൽ ജനറൽ സെക്രട്ടറി സുമേഷ് കുമാർ, ഐ. റ്റി.ആൻഡ് മീഡിയ കൺവീനർ വിജയൻ കരിങ്ങാലിൽ , മുൻസിപ്പൽ കമ്മിറ്റി അംഗം ശ്യാം കുരുമ്പോലിൽ, കൗൺസിലർ പുഷ്പലത എന്നിവർ പങ്കെടുത്തു.