പന്തളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ. എസ്.എസ്. പി. എ ) പന്തളം യൂണിറ്റ് കമ്മിറ്റി ട്രഷറിക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ്, ഡി.സി.സി സെക്രട്ടറി തട്ടയിൽ നരേന്ദ്രനാഥ്, വൈ.റഹീം റാവുത്തർ, പ്രൊഫ. അബ്ദുൽ റഹ്മാൻ, കോശി മാണി തുടങ്ങിയവർ പ്രസംഗിച്ചു.