മല്ലപ്പള്ളി : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ നൂതന കാർഷിക സാങ്കേതിക വിദ്യകൾ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ശിലപ്ശാല കേന്ദ്ര കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സഹമന്ത്രി സുശ്രി ശോഭാ കരന്ദലജെ ഉദ്ഘാടനം ചെയ്തു. കാർഷിക ഉല്പന്നങ്ങൾ സമയബന്ധിതമായി കയറ്റുമതി ചെയ്ത് അധിക വരുമാനം നേടുന്നതിനുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ സുലഭമായി ലഭിക്കുന്ന ചക്കയുടെയും,റമ്പൂട്ടാൻപോലയുള്ള ഫലങ്ങളുടെയും കയറ്റുമതിക്കുള്ള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ചക്കയുടെ സംസ്ഥാന വിഭവ കേന്ദ്രവും, വിവിധ ലാബുകളും, പ്രദർശന യൂണിറ്റുകളും മന്ത്രി സന്ദർശിച്ചു. കാർഡ് ഡയറക്ടർ റവ.മോൻസി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ.ജയശ്രീ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡോ.സി.പി.റോബർട്ട്,ഡോ.സെൻസി മാത്യു എന്നിവർ പ്രസംഗിച്ചു. ഡോ.ബിനി സാം, ഡോ. ജി.ജയലക്ഷ്മി, ഡോ. ബിനു ജോൺ സാം, തോമസ്,ഡോ.റിൻസി കെ. ഏബ്രഹാം, അലക്സ് ജോൺ, ഡോ.സിന്ധു സദാനന്ദൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.