ഈരാറ്റുപേട്ട: ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നരിയാപുരം കിഴക്കേകര മലയിൽ വീട്ടിൽ ഷാജി മാത്യു ( 53 ) ആണ് മരിച്ചത്. വടക്കേകരയിൽ പ്രവർത്തിക്കുന്ന ഫിഞ്ച് ബാർ ആന്റ് ഹോട്ടലിലെ സെക്യൂരിറ്റിയാണ്.എതിർവശത്തുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടത്. വിഷക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.