09-menon-memorial
ഇലവുംതിട്ട മേനോൻ സ്മാരക ലൈബ്രറിയിൽ മഹാകവി കുമാരനാശാന്റെ ചണ്ടാലഭിക്ഷുകി പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാർഷികവും ഗ്രന്ഥശാലസംഘത്തിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറി ആയിരുന്ന ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചപ്പോൾ

ഇലവുംതിട്ട: മേനോൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോട് അനുബന്ധിച്ച് മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാർഷികവും ഐ.വി.ദാസ് അനുസ്മരണവും നടത്തി. പ്രസിഡന്റ് കെ.സി.രാജാഗോപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സരസകവി മുലൂർ സ്മാരക സമിതി കമ്മിറ്റി സെക്രട്ടറി പ്രൊഫ.ഡി പ്രസാദ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജുസഖറിയ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, വിനോദ്, വി ആർ.സജികുമാർ ,പി.ആർ . ബിജു എന്നിവർ പ്രസംഗിച്ചു.