റാന്നി:വടശേരിക്കര കുമ്പളാംപൊയ്കയിൽ മൈക്ക് ഓപ്പറേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി. കുമ്പളാംപൊയ്ക മറ്റേക്കാട്ട് പടിഞ്ഞാറ്റേതിൽ പരേതനായ വാസുവിന്റെ മകൻ ബിനീഷ് (42) നെയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുമ്പളാംപൊയ്ക റോയൽ സൗണ്ട്സിലെ മൈക്ക് ഓപ്പറേറ്ററായിരുന്നു . ബുധനാഴ്ചയാണ് ബിനീഷിനെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം അഴുകിയ നിലയിലാണ് . ദുർഗന്ധത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാടക കലാകാരനും, ചിത്രകാരനുമാണ് ബിനീഷ്.