ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ജനങ്ങളുടെ പിന്തുണയാണ് തന്റെ കരുത്തെന്ന് സജിചെറിയാൻ എം.എൽ.എ പറഞ്ഞു. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തെ തുടർന്ന് മന്ത്രിപദം രാജിവച്ചതിനുശേഷം അദ്യമായി ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ കോട്ടയിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥയേപ്പറ്റിയും യുവാക്കളുടെ തൊഴിലില്ലായ്മയേപ്പറ്റിയും കർഷകരുടെ പ്രശ്‌നങ്ങളും പരാമർശിച്ച് പ്രസംഗിച്ച അദ്ദേഹം വേദിയിലുണ്ടായിരുന്ന മന്ത്രിമാരായ പി.രാജീവിനോടും, പി.പ്രസാദിനോടും മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ച വിവിധ വികസന പദ്ധതികൾക്കായി ഫണ്ടും പിന്തുണയും ആവശ്യപ്പെട്ട് സുദീർഘമായ പ്രസംഗം നടത്തിയെങ്കിലും വിവാദ വിഷയങ്ങളെപ്പറ്റി ഒരു പരാമർശംപോലും നടത്താതിരുന്നതും ശ്രദ്ധേയമായി.