ചെങ്ങന്നൂർ: വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിനു വേണ്ടിയുള്ള സജി ചെറിയാന്റെ ആവശ്യങ്ങൾ അടുത്ത ബഡ്ജറ്റിലും തീരില്ലെന്നും ചടങ്ങിനെത്താതിരുന്ന മന്ത്രി വീണാ ജോർജ് ആ മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കേൾക്കുന്നതിൽ നിന്നും രക്ഷപ്പെട്ടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. സജി ചെറിയാൻ മന്ത്രിയായ ശേഷം ഇക്കാര്യങ്ങളിൽ സ്വൈര്യം തന്നിട്ടില്ല. റൈസ് പാർക്കിന്റെ നിർമ്മാണോദ്ഘാടനത്തിലൂടെ ഒരിക്കലും നടക്കില്ലെന്നും കരുതിയ അസാദ്ധ്യമായ ഒന്നാണ് സജിചെറിയാൻ നടപ്പിലാക്കി കാണിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളോട് കാപട്യമില്ലാതെ ഹൃദയം കൊണ്ടു ബന്ധം സ്ഥാപിച്ച നേതാവാണ് സജി ചെറിയാനെന്നു പി. പ്രസാദ് പറഞ്ഞു.